---
title: "സ്വർണ്ണം വാങ്ങാൻ നല്ല സമയം?  കേരളത്തിൽ സ്വർണവില  കുറഞ്ഞു "
english_title: "Gold prices fall in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330553/gold-prices-fall-in-kerala"
published_at: "2025-12-11T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a6a62a5c58_gold.jpg"
keywords: []
---

# സ്വർണ്ണം വാങ്ങാൻ നല്ല സമയം?  കേരളത്തിൽ സ്വർണവില  കുറഞ്ഞു 

> **Lead Summary:** **കൊച്ചി: ** കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് നേരിട്ടു . ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 95,480 രൂപയുമാണ് വില.

## Article Content

**കൊച്ചി: ** കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് നേരിട്ടു . ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 95,480 രൂപയുമാണ് വില.

കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ കുറഞ്ഞ് 981​​5 രൂപയാണ് വില. പവന് 78,520 രൂപയും.

14 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ അഞ്ച് രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാമിന്റെ വില 7,645 രൂപയും പവന് 61, 160 രൂപയുമാണ്. അതേസമയമം, ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല.

ഒരു ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. എന്നാൽ, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330553/gold-prices-fall-in-kerala)