---
title: "രാഹുലിനെതിരായ ബലാത്സംഗക്കേസ്; രണ്ടാം പ്രതിയായ ജോബി ജോസഫ്  മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു"
english_title: "Rape case against Rahul; Second accused Joby Joseph files anticipatory bail plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330544/rape-case-against-rahul-second-accused-joby-joseph-files-anticipatory-bail-plea"
published_at: "2025-12-11T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a64fa93eae_rahul.jpg"
keywords: []
---

# രാഹുലിനെതിരായ ബലാത്സംഗക്കേസ്; രണ്ടാം പ്രതിയായ ജോബി ജോസഫ്  മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയും രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

## Article Content

**തിരുവനന്തപുരം: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയും രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം.

മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസഫ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330544/rape-case-against-rahul-second-accused-joby-joseph-files-anticipatory-bail-plea)