---
title: "സമവായം പാളി.....! ഗവര്‍ണര്‍ക്ക് തിരിച്ചടി; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല സ്ഥിരം വി സിമാരെ സുപ്രീംകോടതി നിയമിക്കും"
english_title: "digital and technological university supreme court to appoint permanent vcs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330541/digital-and-technological-university-supreme-court-to-appoint-permanent-vcs"
published_at: "2025-12-11T11:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a61707bf83_vcs_appoint.jpg"
keywords: []
---

# സമവായം പാളി.....! ഗവര്‍ണര്‍ക്ക് തിരിച്ചടി; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല സ്ഥിരം വി സിമാരെ സുപ്രീംകോടതി നിയമിക്കും

> **Lead Summary:** **ന്യൂഡൽഹി : ( **[www.truevisionnews.com]** ) **സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്കുള്ള വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സ്ഥിരം വി സിമാരെ സുപ്രീംകോടതി നിയമിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ സമിതി ഒരു പേര് സീൽ വച്ച കവറിൽ നൽകണമെന്നാണ് നിർദേശം. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

## Article Content

**ന്യൂഡൽഹി : ( **[www.truevisionnews.com]** ) **സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്കുള്ള വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സ്ഥിരം വി സിമാരെ സുപ്രീംകോടതി നിയമിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ സമിതി ഒരു പേര് സീൽ വച്ച കവറിൽ നൽകണമെന്നാണ് നിർദേശം. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം വൈസ്‌ ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ നിലപാട്‌ മന്ത്രിമാർ ഗവർണറെ അറിയിച്ചു. സമവായത്തിൽ എത്താനായില്ലെങ്കെിൽ വിസി നിയമനം കോടതി നടത്തുമെന്ന്‌ ജസ്റ്റിസുമാരായ ജെ ബി പർദിവാല, പി ബി വരാലെ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചിരുന്നു. ഗവർണറുമായുള്ള കൂടിക്കാഴ്‌ചയിലെ വിവരം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330541/digital-and-technological-university-supreme-court-to-appoint-permanent-vcs)