---
title: "ഇതെന്താ ബിവറേജോ ....! വിൽപനക്ക് സൂക്ഷിച്ച 32 മദ്യവുമായി  മധ്യവയസ്‌കൻ  അ​റ​സ്റ്റി​ൽ"
english_title: "Man arrested with 32 stolen bottles of liquor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330536/man-arrested-with-32-stolen-bottles-of-liquor"
published_at: "2025-12-11T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5fbf728d8_arrest.jpg"
keywords: []
---

# ഇതെന്താ ബിവറേജോ ....! വിൽപനക്ക് സൂക്ഷിച്ച 32 മദ്യവുമായി  മധ്യവയസ്‌കൻ  അ​റ​സ്റ്റി​ൽ

> **Lead Summary:** **കാ​യം​കു​ളം: ** പു​തു​പ്പ​ള്ളി തെ​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്റെ പ​രി​സ​ര​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 32 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ക​ട​ത്തൂ​ർ കൂ​ട്ടു​ങ്ക​ൽ ത​റ​യി​ൽ അ​ശോ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

## Article Content

**കാ​യം​കു​ളം: ** പു​തു​പ്പ​ള്ളി തെ​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്റെ പ​രി​സ​ര​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 32 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ക​ട​ത്തൂ​ർ കൂ​ട്ടു​ങ്ക​ൽ ത​റ​യി​ൽ അ​ശോ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന്​ 500 എം.​എ​ൽ, ഒ​രു ലി​റ്റ​ർ കു​പ്പി​ക​ളി​ലാ​യി 17.5 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബ​ന്ധു​വാ​യ പു​തു​പ്പ​ള്ളി തെ​ക്കു​മു​റി​യി​ൽ മോ​ഹ​ന​ന്റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് മ​ദ്യം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സ്​ പ​രി​ശോ​ധ​ന. ഇ​യാ​ൾ ഏ​റെ​ക്കാ​ല​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്‌ കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ ദീ​പു, പ്ര​വീ​ൺ, ഷ​ഫീ​ഖ്, നി​മ്മി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330536/man-arrested-with-32-stolen-bottles-of-liquor)