---
title: "ലോകത്തെ വിറപ്പിച്ച പാബ്ലോ എസ്കോബാർ; മരണത്തിലും വിജയിച്ച ഈ ഗ്യാങ് സ്റ്ററിനെ നിങ്ങൾക്ക് അറിയാമോ ?"
english_title: "Do you know this gangster who shook the world Pablo Escobar who even survived death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330529/do-you-know-this-gangster-who-shook-the-world-pablo-escobar-who-even-survived-death"
published_at: "2025-12-11T11:15:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5ad3c98b8_pablo.jpg"
keywords: []
---

# ലോകത്തെ വിറപ്പിച്ച പാബ്ലോ എസ്കോബാർ; മരണത്തിലും വിജയിച്ച ഈ ഗ്യാങ് സ്റ്ററിനെ നിങ്ങൾക്ക് അറിയാമോ ?

> **Lead Summary:** **( **[www.truevisionnews.com]** )** വെളുത്ത് തടിച്ച് പൊടിമീശയും കയ്യിൽ റിവോൾവറുമായി കൊളംബിയയിലെ ഒരു സായം സന്ധ്യയിൽ ഒരു യുവാവ് കാറോടിച്ച് എത്തുന്നു. കാറിൽ നിന്ന് ഇറങ്ങിയതും , പാബ്ലോ എന്ന് ഉറക്കെ വിളിച്ച് ചുറ്റുപാടും ഓടുന്ന ഒരു കൂട്ടം ആളുകൾ. തുടർന്ന് നടന്നത് ഒരു ബ്ളഡ് ഷെഡ് ആയിരുന്നു.

## Article Content

**( **[www.truevisionnews.com]** )** വെളുത്ത് തടിച്ച് പൊടിമീശയും കയ്യിൽ റിവോൾവറുമായി കൊളംബിയയിലെ ഒരു സായം സന്ധ്യയിൽ ഒരു യുവാവ് കാറോടിച്ച് എത്തുന്നു. കാറിൽ നിന്ന് ഇറങ്ങിയതും , പാബ്ലോ എന്ന് ഉറക്കെ വിളിച്ച് ചുറ്റുപാടും ഓടുന്ന ഒരു കൂട്ടം ആളുകൾ. തുടർന്ന് നടന്നത് ഒരു ബ്ളഡ് ഷെഡ് ആയിരുന്നു.

എതിരാളികളായ അഞ്ചു പേരെ പാബ്ലോയുടെ ബുള്ളറ്റുകൾ നിലത്ത് വീഴ്ത്തുന്നു. അവിടെ നിന്നായിരുന്നു നൊട്ടോറിയസ് കൊളംബിയൻ ഡ്രഗ് ലോർഡ് പാബ്ലോ എസ്കോബാറിൻ്റെ തുടക്കം. പിൽക്കാലത്ത് ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കാർട്ടലിനെ നായകത്വത്തിലേക്ക് എത്തി കയറ്റം.

പാബ്ലോ എസ്കോബാർ ദ ഡ്രെഡഡ് കൊളംബിയൻ കൊക്കെയ്ൻ ട്രാഫിക്കർ അദ്ദേഹമായിരുന്നു അന്നും ഇന്നും ലോകത്തെ നമ്പർ വൺ ഗ്യാങ്സ്റ്റർ. ലോസ് ഒലി വോസിലെ കൊട്ടാരത്തിൽ ഉറങ്ങുമ്പോഴും തൻ്റെ ഖ്യാതി ലോകം മുഴുവൻ എത്തി എന്ന ഭയം പാബ്ലോ എസ് കോബാറിനെ വേട്ടയാടിയിരുന്നു.

വേൾഡ് റിച്ചെസ്റ്റ് ഗ്യാങ്സ്റ്റർ എവർ എന്ന ഖ്യാതിയും ഇപ്പോഴും പാബ്ലോ എസ് കോബാറിന് തന്നെ. നർക്കോ ടെററിസ്റ്റ് എന്ന പേരിലായിരുന്നു പാബ്ലോ എസ്കോബാർ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി കൊക്കെയ്ൻ വ്യാപാര ബന്ധം പുലർത്താനായത് പാബ്ലോ എസ് കോബാറിനെ അതിസമ്പന്നതയുടെ ലോകത്ത് എത്തിച്ചു.

1991 മുതൽ ഹൗസ് അറസ്റ്റിലായ ഡ്രഗ് മാസ്റ്റർ മൈൻഡ് പാബ്ലോ പിൽക്കാലത്ത് കൊക്കെയ്ൻ കടത്തിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. ലോകത്ത് 14 രാജ്യങ്ങളിലായി ഈ കൊളംബിയൻ ഡോണിന് അംഗ രക്ഷകരും സന്നാഹങ്ങളും ഉണ്ടായിരുന്നു. അത്ര വണ്ണം കൊക്കെയ്ൻ ഇൻഡസ്ട്രിയെ വിപുലപ്പെടുത്താൻ എസ് കോബാറിനായി.

ഈ കാലയളവിൽ 50 ൽ പരം ഗ്യാങ് വാറുകൾക്ക് പാബ്ലോ എസ് കോബാർ ഇരയായി. ഇതിനെയൊക്കെ തണുപ്പിച്ച ബിയറും , ബീഫ് സ്റ്റിക്കും പിന്നെ ചുരുട്ടുമായി ഒരു പരിഹാസ ചിരിയുമായാണ് പാബ്ലോ എസ് കോബാർ സധൈര്യം നേരിട്ടത്. യുണെറ്റഡ് സ്റ്റേറ്റ്സിലെ 80 ശതമാനം കൊക്കെയ്ൻ ട്രേഡും കൺട്രോൾ ചെയ്തിരുന്നത് പാബ്ലോ എസ് കോബാർ തന്നെയായിരുന്നു.

ഒടുവിൽ കൊളംബിയൻ പോലീസിൻ്റെ വെടിയേറ്റ് അതിദാരുണമായി കൊല്ലപ്പെടുമ്പോഴും ക്രൈം ബോസ് പാബ്ലോ ഇങ്ങനെ പറഞ്ഞു , ഞാൻ ഭീരുവായല്ല മടങ്ങി പോകുന്നത് , നിങ്ങൾ ഇനിയും എന്നെ പിന്തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330529/do-you-know-this-gangster-who-shook-the-world-pablo-escobar-who-even-survived-death)