---
title: "അസുഖം നടിച്ചെത്തി വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; 25-കാരൻ കാനഡയിൽ അറസ്റ്റിൽ"
english_title: "25 year old man arrested in Canada for posing as a sick man and exposing himself to female doctors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330528/25-year-old-man-arrested-in-canada-for-posing-as-a-sick-man-and-exposing-himself-to-female-doctors"
published_at: "2025-12-11T11:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a59a00d253_nudity_show.jpg"
keywords: []
---

# അസുഖം നടിച്ചെത്തി വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; 25-കാരൻ കാനഡയിൽ അറസ്റ്റിൽ

> **Lead Summary:** **ടൊറന്‍റോ: ( **[www.truevisionnews.com]** ) **കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജൻ പിടിയിലായി. 25 വയസ്സുകാരനായ വൈഭവ് ആണ് പിടിയിലായത്. ഒന്നിലധികം ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് പീൽ റീജിയണൽ പൊലീസ് (പിആർപി) അറിയിച്ചു.

## Article Content

**ടൊറന്‍റോ: ( **[www.truevisionnews.com]** ) **കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജൻ പിടിയിലായി. 25 വയസ്സുകാരനായ വൈഭവ് ആണ് പിടിയിലായത്. ഒന്നിലധികം ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് പീൽ റീജിയണൽ പൊലീസ് (പിആർപി) അറിയിച്ചു.

വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അഭിനയിച്ചാണ് എത്തിയത്. ഈ വർഷം പല മാസങ്ങളിലായി പല ക്ലിനിക്കുകളിൽ യുവാവ് എത്തിയെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) യുവാവിനെ അറസ്റ്റ് ചെയ്തെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330528/25-year-old-man-arrested-in-canada-for-posing-as-a-sick-man-and-exposing-himself-to-female-doctors)