---
title: "കേരളത്തില്‍ ഇടത് തരംഗമാണ്,  യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി എം വി ഗോവിന്ദൻ"
english_title: "MVGovindan says UDF is with the poachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330527/mvgovindan-says-udf-is-with-the-poachers"
published_at: "2025-12-11T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a57bf80445_govindan.jpg"
keywords: []
---

# കേരളത്തില്‍ ഇടത് തരംഗമാണ്,  യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി എം വി ഗോവിന്ദൻ

> **Lead Summary:** **കണ്ണൂര്‍: **യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്.

## Article Content

**കണ്ണൂര്‍: **യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്.

നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

കേരളത്തില്‍ ഇടത് തരംഗമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തും. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കെതിരായി യാതൊന്നും പറയാൻ യുഡിഎഫിനും ബിജെപിക്കും ഉണ്ടായിരുന്നില്ലെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനാണ്. യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയും ചേർന്നുള്ള വർഗീയ കൂട്ടുകെട്ടുണ്ടാക്കിയെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330527/mvgovindan-says-udf-is-with-the-poachers)