---
title: "നൂറ്റിനാലാം വയസ്സിലും വോട്ട് രേഖപ്പെടുത്തി നാണിയമ്മ"
english_title: "Election, Vadakara Mayyanur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330513/election-vadakara-mayyanur"
published_at: "2025-12-11T10:06:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a4aba3a57d_naani.jpg"
keywords: []
---

# നൂറ്റിനാലാം വയസ്സിലും വോട്ട് രേഖപ്പെടുത്തി നാണിയമ്മ

> **Lead Summary:** **കോഴിക്കോട്: [[truevisionnews.com]]** വടകര മയ്യന്നൂർ സ്വദേശിനിയായ കൊല്ലന്റെ വിട നാണിയമ്മ ഈ തെരഞ്ഞെടുപ്പിലും തന്റെ വോട്ടവകാശം നിർവഹിച്ച് ജനാധിപത്യത്തിന് അപൂർവ മാതൃകയായി.

## Article Content

**കോഴിക്കോട്: [[truevisionnews.com]]** വടകര മയ്യന്നൂർ സ്വദേശിനിയായ കൊല്ലന്റെ വിട നാണിയമ്മ ഈ തെരഞ്ഞെടുപ്പിലും തന്റെ വോട്ടവകാശം നിർവഹിച്ച് ജനാധിപത്യത്തിന് അപൂർവ മാതൃകയായി.

അരക്കുളങ്ങര ബഡ്‌സ് സ്‌കൂൾ ബൂത്തിലാണ് നാണിയമ്മ വോട്ട് ചെയ്തത്. വടകര മേഴ്സി കോളേജ് സ്ഥാപകനായ മേഴ്സി ബാലൻ മാസ്റ്ററുടെ മാതാവുമാണ് അവർ. നാണിയമ്മ അന്തരിച്ചുവെന്ന തരത്തിലുള്ള യുഡിഎഫ് ഉന്നയിച്ച തെറ്റായ വാദം സംഘർഷത്തിനും വോട്ടെടുപ്പ് നിർത്തിവെക്കാനും കാരണമായി. പിന്നീട് അവ്യക്തത നീക്കി വോട്ടെടുപ്പ് പുനരാരംഭിച്ചു.

കാറിൽ നിന്ന് ഇറങ്ങിയ നാണിയമ്മ എല്ലാവരെയും നന്ദിപൂർവ്വം അഭിവാദ്യം ചെയ്ത് ബൂത്തിലേക്ക് നടന്ന് ചെല്ലുന്നത് കണ്ടപ്പോൾ പ്രദേശവാസികൾ ആവേശത്തോടെ കൂടി നിന്നു. പഴയ തെരഞ്ഞെടുപ്പുകളുടെ ഓർമ്മകളും അനുഭവങ്ങളും കുറച്ച് നേരം പങ്കുവെച്ച ശേഷം, നാണിയമ്മ ബൂത്തിൽ നിന്ന് മടങ്ങി.

ഒരുപാട് ജീവിതാനുഭവങ്ങൾ പിന്നിട്ടെങ്കിലും, ജനാധിപത്യ കടമ നിർവഹിക്കുന്നതിൽ അവരുടെ ആവേശം ചെറുപ്പക്കാരേയും മറികടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330513/election-vadakara-mayyanur)