---
title: " 'എൽഡിഎഫിന് നല്ല ആത്മവിശ്വാമുണ്ട്, ചരിത്ര വിജയമുണ്ടാകും' -  പിണറായി വിജയൻ"
english_title: "Chief Minister PinarayiVijayan says LDF has good confidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330500/chief-minister-pinarayivijayan-says-ldf-has-good-confidence-NEW-"
published_at: "2025-12-11T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a3690e3145_CM.jpg"
keywords: []
---

#  'എൽഡിഎഫിന് നല്ല ആത്മവിശ്വാമുണ്ട്, ചരിത്ര വിജയമുണ്ടാകും' -  പിണറായി വിജയൻ

> **Lead Summary:** **കണ്ണൂർ : **എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു.

## Article Content

**കണ്ണൂർ : **എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു.

അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330500/chief-minister-pinarayivijayan-says-ldf-has-good-confidence-NEW-)