---
title: " രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കൂ, ഗുണങ്ങൾ അറിയാം ... "
english_title: "Drinking cumin water can help with intestinal problems such as inflammation."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330497/drinking-cumin-water-can-help-with-intestinal-problems-such-as-inflammation"
published_at: "2025-12-11T08:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a336c2da7f_water.jpg"
keywords: []
---

#  രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കൂ, ഗുണങ്ങൾ അറിയാം ... 

> **Lead Summary:** ** **രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുക. ഒന്നല്ല, ഒരുകൂട്ടം ആരോഗ്യഗുണങ്ങളാണ് ഇതുമൂലം നിങ്ങൾക്ക് ലഭിക്കുന്നതെന്നും ലവ്നീത് ബത്ര പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം...

## Article Content

** **രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുക. ഒന്നല്ല, ഒരുകൂട്ടം ആരോഗ്യഗുണങ്ങളാണ് ഇതുമൂലം നിങ്ങൾക്ക് ലഭിക്കുന്നതെന്നും ലവ്നീത് ബത്ര പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം...

*രാവിലെ ജീരക വെള്ളം കുടിക്കുന്നത് മൂലം നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കും*

*കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ വീക്കം, അസിഡിറ്റി, ഗ്യാസ്, തികട്ടി വരൽ എന്നിവയെ ചെറുക്കും*

*ആൻറി കൺജസ്റ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ നെഞ്ചിലെയും ശ്വാസനാളത്തിലെയും കഫം നീക്കം ചെയ്യാൻ സഹായിക്കുകയും ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു*

*ഇതിന് പുറമെ ശരീരത്തിലെ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണമെന്നും ലവ്നീത് ബത്ര പറയുന്നു. ഇതിനായി നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ഭക്ഷണങ്ങൾ ഇതൊക്കെയാണ്.*

മസ്‌ക്മെലൺ

ഇതിൽ വിറ്റാമിൻ ഇ, കെ, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാൽസ്യം എന്നിവയാലും മസ്‌ക് മെലൺ സമ്പുഷ്ടമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.

കക്കരി

കുക്കുമ്പറിൽ 95% ജലാംശമുണ്ട്. കൂടാതെ വിറ്റാമിൻ കെ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ചില പോഷകങ്ങളും ചെറിയ അളവിൽ നൽകുകയും ചെയ്യുന്നു.

സവാള

ഇത് ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.

*
*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330497/drinking-cumin-water-can-help-with-intestinal-problems-such-as-inflammation)