---
title: "ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയെന്ന് പരാതി"
english_title: "There was a complaint that a polling booth was set up in a closed school building without any fitness facilities."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330472/there-was-a-complaint-that-a-polling-booth-was-set-up-in-a-closed-school-building-without-any-fitness-facilities"
published_at: "2025-12-10T22:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939a62f4dd9d_school.jpg"
keywords: []
---

# ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയെന്ന് പരാതി

> **Lead Summary:** ** **ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയതായി പരാതി. പാലക്കാട്‌ പല്ലഞ്ചാത്തന്നൂർ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്.

## Article Content

** **ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയതായി പരാതി. പാലക്കാട്‌ പല്ലഞ്ചാത്തന്നൂർ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്.

ബിൽഡിങ്ങിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചില്ലെന്നും വാർഡ് മെമ്പർ ആരോപിച്ചു. എന്നാൽ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത്‌ ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകൾ നാളെ ഇവിടെ വോട്ട് രേഖപ്പെടുത്തും. പോളിംഗ് ബൂത്ത് ആക്കാതിരിക്കാൻ മാത്രം മോശം അല്ല സ്കൂളിന്റെ അവസ്ഥയെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുൻ കരുതലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിനെ തുടർന്നായിരുന്നു സ്കൂൾ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330472/there-was-a-complaint-that-a-polling-booth-was-set-up-in-a-closed-school-building-without-any-fitness-facilities)