---
title: "ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ"
english_title: "President Draupadi Murmu to visit Manipur tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330463/president-draupadi-murmu-to-visit-manipur-tomorrow-new-"
published_at: "2025-12-10T20:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693988cb594a9_murmu.jpg"
keywords: []
---

# ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

> **Lead Summary:** **ഇംഫാൽ: **രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

## Article Content

**ഇംഫാൽ: **രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

സന്ദർശനത്തിന്റെ ഭാ​ഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി. കൂടാതെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായി ന​ഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വെച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330463/president-draupadi-murmu-to-visit-manipur-tomorrow-new-)