---
title: " വല്ല കാര്യം ഉണ്ടായിരുന്നോ? വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു "
english_title: "Voting filmed on mobile phone and circulated; case registered against Nedumangad native"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330459/voting-filmed-on-mobile-phone-and-circulated-case-registered-against-nedumangad-native"
published_at: "2025-12-10T19:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69397df663e3c_vote.jpg"
keywords: []
---

#  വല്ല കാര്യം ഉണ്ടായിരുന്നോ? വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു 

> **Lead Summary:** **തിരുവനന്തപുരം: **വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

## Article Content

**തിരുവനന്തപുരം: **വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330459/voting-filmed-on-mobile-phone-and-circulated-case-registered-against-nedumangad-native)