---
title: " പുതുക്കാട് കെ.മുരളീധരൻ്റെ അനുയായിയായ കോൺഗ്രസ് നേതാവ് രാജിവെച്ചു"
english_title: "Puthukkad Congress leader resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330454/puthukkad-congress-leader-resigns"
published_at: "2025-12-10T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69397857eceae_bjp.jpg"
keywords: []
---

#  പുതുക്കാട് കെ.മുരളീധരൻ്റെ അനുയായിയായ കോൺഗ്രസ് നേതാവ് രാജിവെച്ചു

> **Lead Summary:** **തൃശൂർ : ** പുതുക്കാട് കോൺഗ്രസ് നേതാവ് രാജി വെച്ചു. കെ.മുരളീധരൻ്റെ അനുയായിയും, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനുമായിരുന്ന കെ.യു നിത്യാനന്ദ് ആണ് രാജിവെച്ചത്.

## Article Content

**തൃശൂർ : ** പുതുക്കാട് കോൺഗ്രസ് നേതാവ് രാജി വെച്ചു. കെ.മുരളീധരൻ്റെ അനുയായിയും, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനുമായിരുന്ന കെ.യു നിത്യാനന്ദ് ആണ് രാജിവെച്ചത്.

യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി, പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു നിത്യാനന്ദ്.

താൻ ഉയർന്ന ഭാരവാഹി ആവുന്നത് കൊണ്ട് ഒരു ഗ്രൂപ്പ് നേതാവിന് അഹിഷ്ണുതകൾ ഉണ്ടായെന്നും, എവിടെയെല്ലാം തന്നെ അവഹേളിക്കാൻ പറ്റുന്നുവോ അവിടെയെല്ലാം പലതും പറഞ്ഞു നടക്കുകയാണ് ഈ നേതാവെന്നും നിത്യാനന്ദ് രാജിക്കത്തിൽ പറയുന്നു.

പറപ്പൂക്കര പഞ്ചായത്തിൽ വാർഡുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെ സ്ഥാനാർത്ഥിയാക്കിയതിലും, മുതിർന്ന നേതാക്കളെ അടക്കം അവഗണിച്ചതിലും പ്രതിഷേധിച്ചാണ് രാജി. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ നിത്യാനന്ദ് ഉൾപ്പെടെ 20 പ്രവർത്തകർ എൽഡിഎഫിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330454/puthukkad-congress-leader-resigns)