---
title: "  എൽഡിഎഫ് സ്ഥാനാർഥി വി.വി. സുരേഷിന് വാഹനാപകടത്തിൽ പരിക്ക്"
english_title: "LDF candidate V.V. Suresh injured in car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330437/ldf-candidate-vv-suresh-injured-in-car-accident"
published_at: "2025-12-10T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69394ee0cceee_accident.jpg"
keywords: []
---

#   എൽഡിഎഫ് സ്ഥാനാർഥി വി.വി. സുരേഷിന് വാഹനാപകടത്തിൽ പരിക്ക്

> **Lead Summary:** **എരമംഗലം : **പെരുമ്പടപ്പ് ബ്ലോക്ക് പനമ്പാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി.വി. സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. കാർ വീട്ടിലെ ഗേറ്റിനടുത്ത് നിർത്തി പുറത്തിറങ്ങിയപ്പോൾ കാർ പുറകിലേക്ക് വരികയായിരുന്നു.

## Article Content

**എരമംഗലം : **പെരുമ്പടപ്പ് ബ്ലോക്ക് പനമ്പാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി.വി. സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. കാർ വീട്ടിലെ ഗേറ്റിനടുത്ത് നിർത്തി പുറത്തിറങ്ങിയപ്പോൾ കാർ പുറകിലേക്ക് വരികയായിരുന്നു.

ഇതിനിടയിൽ കാറിന്റെ ടയർ വലതുകാലിൽ കയറി ഇറങ്ങി. കാലിന് ഗുരുതരമായി പരിക്കുപറ്റിയ സുരേഷിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ല് പൊട്ടിയതിനാൽ കാലിന് സർജറി കഴിഞ്ഞു തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തിക്കാനാവശ്യമായ നടപടികൾ ഡോക്ടറുമായി സംസാരിച്ചശേഷം കൊണ്ടുവരുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330437/ldf-candidate-vv-suresh-injured-in-car-accident)