---
title: "കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്"
english_title: "Kanhangad rape victim gives birth Police begin investigation into complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330435/kanhangad-rape-victim-gives-birth-police-begin-investigation-into-complaint"
published_at: "2025-12-10T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69394f4db3c08_police_investigation.jpg"
keywords: []
---

# കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** **കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) **കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുൻപ് വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടി പ്രസവിച്ചതോടെ പീഡനത്തിനിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) **കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുൻപ് വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടി പ്രസവിച്ചതോടെ പീഡനത്തിനിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് (36), എം കെ രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്യത് പ്രതികളെ ഹോസൂർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത് ചിറ്റാരിക്കാൽ സിഐ എ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330435/kanhangad-rape-victim-gives-birth-police-begin-investigation-into-complaint)