---
title: "റെഡ്മി നോട്ട് 15 സീരീസ് ജനുവരിയിൽ; സവിശേഷതകൾ ഇങ്ങനെ"
english_title: "Redmi Note 15 series"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330401/redmi-note-15-series"
published_at: "2025-12-10T13:51:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69392d8ae7b84_redmi.jpg"
keywords: []
---

# റെഡ്മി നോട്ട് 15 സീരീസ് ജനുവരിയിൽ; സവിശേഷതകൾ ഇങ്ങനെ

> **Lead Summary:** **[[truevisionnews.com] ] **ഷാവോമി ഇന്ത്യയിൽ റെഡ്മി നോട്ട് 15 സീരീസ് എത്തിക്കാനൊരുങ്ങുന്നു. ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരി 6-ന് ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

## Article Content

**[[truevisionnews.com] ] **ഷാവോമി ഇന്ത്യയിൽ റെഡ്മി നോട്ട് 15 സീരീസ് എത്തിക്കാനൊരുങ്ങുന്നു. ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരി 6-ന് ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റെഡ്മി ഇന്ത്യയുടെ ടീസർ പ്രകാരം, സീരിസിലെ ബേസ് മോഡൽ റെഡ്മി നോട്ട് 15 5ജി – 108MP മെഗാപിക്‌സൽ എഡിഷൻ ആയിരിക്കും. ബേസ് മോഡലിന് പിന്നാലെ നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നിവയും വിപണിയിൽ എത്തുമെന്നാണ് ടിപ്പ്സ്റ്റർമാർ വിലയിരുത്തുന്നത്.

റെഡ്മി ഇതിനകം വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്ലിം ഡിസൈൻ ആയിരിക്കും പ്രധാന ഹൈലൈറ്റ്.

**പ്രതീക്ഷിക്കുന്ന സവിശേഷതകൾ**

*ഡിസ്പ്ലേ: 6.77 ഇഞ്ച് FHD+ AMOLED സ്‌ക്രീൻ*

*120Hz റിഫ്രഷ് റേറ്റ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ്*

*108MP പ്രധാന ക്യാമറ*

*8MP അൾട്രാവൈഡ് ലെൻസ്*

*20MP സെൽഫി ക്യാമറ*

*ബാറ്ററി: 5520mAh*

*45W ഫാസ്റ്റ് ചാർജിങ് പിന്തുണ*

*സോഫ്റ്റ്വെയർ: Android 15 അടിസ്ഥാനമാക്കിയ HyperOS 2*

വില ഏകദേശം ₹20,000 ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ആകെക്കൂടി, മിഡ്‌റേഞ്ച് വിഭാഗത്തെ ലക്ഷ്യമിട്ടുള്ള റെഡ്മി നോട്ട് 15 സീരീസ് ശക്തമായ സ്പെസിഫിക്കേഷനുകളുമായി എത്തുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330401/redmi-note-15-series)