---
title: "യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ"
english_title: "Two autorickshaw drivers arrested for kidnapping a woman in a car and raping her while giving her alcohol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330387/two-autorickshaw-drivers-arrested-for-kidnapping-a-woman-in-a-car-and-raping-her-while-giving-her-alcohol"
published_at: "2025-12-10T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939203511e60_arrest.jpg"
keywords: []
---

# യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ

> **Lead Summary:** കാസർഗോഡ്: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് , എം കെ രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്യത് പ്രതികളെ ഹോസൂർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

## Article Content

കാസർഗോഡ്: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് , എം കെ രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്യത് പ്രതികളെ ഹോസൂർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത് ചിറ്റാരിക്കാൽ സിഐ എ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യത്.

**സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ**

കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് ധനേഷ് കാറിൽ കയറ്റുകയായിരുന്നു. എന്നാൽ, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്-അമ്പാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച് കാറിനുള്ളിൽ നിന്ന് ബലമായി മദ്യം കുടിപ്പിച്ചശേഷം ധനേഷ് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ഈ സമയത്ത്, ധനേഷ് ഫോൺ വിളിച്ച് രാഹുലിനെ സ്ഥലത്ത് വരുത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ചേർന്ന് വീണ്ടും മാറി മാറി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ മൊഴി. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതികൾ രാത്രി ഏഴ് മണിയോടെ മാങ്ങോട് റോഡിൽ യുവതിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330387/two-autorickshaw-drivers-arrested-for-kidnapping-a-woman-in-a-car-and-raping-her-while-giving-her-alcohol)