---
title: "കോട്ടുവാ പണിയാവുമോ ....?  ഇടക്കിടെ കോട്ടുവാ ഇടുന്നവരാണെങ്കിൽ ഒന്ന് ശ്രദ്ധിച്ചോ ... ഒളിഞ്ഞിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ"
english_title: "reason behind excessive yawning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330380/reason-behind-excessive-yawning"
published_at: "2025-12-10T12:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391be9622c2_kottuva.jpg"
keywords: []
---

# കോട്ടുവാ പണിയാവുമോ ....?  ഇടക്കിടെ കോട്ടുവാ ഇടുന്നവരാണെങ്കിൽ ഒന്ന് ശ്രദ്ധിച്ചോ ... ഒളിഞ്ഞിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ

> **Lead Summary:** ** ന**മ്മുടെ ദൈനംദിന ജീവിതത്തിൽ സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ് കോട്ടുവാ. ക്ഷീണിക്കുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, ഉറക്കമുണരുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ കോട്ടുവാ ഇടാറുണ്ട്.

## Article Content

** ന**മ്മുടെ ദൈനംദിന ജീവിതത്തിൽ സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ് കോട്ടുവാ. ക്ഷീണിക്കുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, ഉറക്കമുണരുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ തന്നെ കോട്ടുവാ ഇടാറുണ്ട്.

ഉറക്കക്കുറവ്, അമിതമായ പകൽ ഉറക്കം, ശാരീരിക പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകളിലും കോട്ടുവാ ഉണ്ടാകാൻ സാധ്യതയുണ്ട്. കോട്ടുവാ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, പ്രത്യേക ശാസ്ത്രീയ അടിത്തറയൊന്നുമില്ലെങ്കിലും കൗതകമുണർത്തുന്നതാണ് ഇക്കാര്യം.

ചില ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി കോട്ടുവാ ഇടുന്നതെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇടയ്ക്കിടെ അമിതമായി കോട്ടുവാ ഇടുന്നത് തെർമോറെഗുലേറ്ററി പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലാണെന്ന് സ്ലീപ് ആൻഡ് ബ്രീത്തിങ് എന്ന ജേർണൽ 2009ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശരീരം അതിന്റെ ആന്തരിക താപനില നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതിനെയാണ് തെർമോറെഗുലേറ്ററി ഡിസ്ഫങ്ഷൻ എന്നുപറയുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട് മാത്രമല്ല ചില ആരോഗ്യ പ്രശ്‌നങ്ങളുടെ കൂടി സൂചനയാണ് കോട്ടുവായെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കോട്ടുവാ ഇടുന്നതിന്റെ കൃത്യമായ കാരണം ഇപ്പോഴും പൂർണമായി മനസ്സിലാക്കിയിട്ടില്ല. എങ്കിലും, പ്രധാനമായും അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സിദ്ധാന്തങ്ങൾ ഇവയൊക്കെയാണ്;

അമിതമായി കോട്ടുവാ ഇടുന്നതിന്റെ കാരണങ്ങൾ**

അമിതമായ കോട്ടുവാ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. കാരണം, ഇത് താഴെ പറയുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം:

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330380/reason-behind-excessive-yawning)