---
title: "കണ്ണൂരിൽ വീടുകയറി പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് മർദ്ദനമേറ്റതായി പരാതി, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം "
english_title: "Complaint filed against Congress candidate for assault in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330366/complaint-filed-against-congress-candidate-for-assault-in-kannur"
published_at: "2025-12-10T11:45:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939104b57ad8_congress.jpg"
keywords: []
---

# കണ്ണൂരിൽ വീടുകയറി പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് മർദ്ദനമേറ്റതായി പരാതി, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം 

> **Lead Summary:** **കണ്ണൂർ: **തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിങ് നടക്കാൻ ഒരു ദിന രാത്രം മാത്രം ബാക്കി നിൽക്കെ വടക്കൻ കേരളത്തിൽ പരാതികൾ ഉയരുന്നു .

## Article Content

**കണ്ണൂർ: **തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിങ് നടക്കാൻ ഒരു ദിന രാത്രം മാത്രം ബാക്കി നിൽക്കെ വടക്കൻ കേരളത്തിൽ പരാതികൾ ഉയരുന്നു .

കണ്ണൂർ നഗരസഭ ചെരിക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും മർദ്ദനമേറ്റതായി ആരോപണം. സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കൽ (57), കൂടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരിൽ എന്നിവർക്കാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. പരുക്കേറ്റവർ ഇരിക്കൂർ സിഎച്ച്സിയിൽ ചികിൽസ തേടി.

ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വീടുകയറി പ്രചാരണം നടത്തുമ്പോൾ സിപിഎം പ്രവർത്തകർ അക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

അതേസമയം, കോഴിക്കോട് കൂടരഞ്ഞിയില്‍ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാർഡ് യുഡിഎഫ് സ്ഥാനാർഥിയായ ജെയിംസ് വേളശ്ശേരിക്കാണ് ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റത്.

മുഖത്തും കൈക്കുമാണ് പരിക്കേറ്റത് .മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കാത്തിരുന്ന ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചത് എന്നാണ് ജയിംസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330366/complaint-filed-against-congress-candidate-for-assault-in-kannur)