---
title: "സ്വർണത്തിന് ചൂടേറുന്നു ...!  കേരളത്തിൽ സ്വർണവില ഉയർന്നു, പവന്റെ വില അറിഞ്ഞിരിക്കാം ..."
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330350/todays-gold-price"
published_at: "2025-12-10T11:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939063c532cb_gold.jpg"
keywords: []
---

# സ്വർണത്തിന് ചൂടേറുന്നു ...!  കേരളത്തിൽ സ്വർണവില ഉയർന്നു, പവന്റെ വില അറിഞ്ഞിരിക്കാം ...

> **Lead Summary:** **** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി.

## Article Content

**** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 9825 രൂപയും 14 കാരറ്റിന് 50 രൂപ കൂടി 7,650 രൂപയുമായി. വെള്ളിക്ക് 195 രൂപയാണ് ഗ്രാം വില. അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണവില കുതിക്കുകയാണ്. ട്രോയ് ഔൺസിന് 0.45ശതമാനം കൂടി 4,207.57 ഡോളറാണ് ഇന്നത്തെ വില. 18.69 ഡോളറാണ് ഇന്ന് കൂടിയത്.

തിങ്കളാഴ്ച ഗ്രാമിന് 25 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330350/todays-gold-price)