---
title: "'തന്ത്രപൂർവ്വമാണ് ആ പരാതി തയ്യാറാക്കിയത്, രാഹുലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണി' - സണ്ണി ജോസഫ്"
english_title: "SunnyJoseph says second complaint against Rahulmamkoottathil is a trap for the party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330337/sunnyjoseph-says-second-complaint-against-rahulmamkoottathil-is-a-trap-for-the-party-"
published_at: "2025-12-10T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938fedf43cad_sunny.jpg"
keywords: []
---

# 'തന്ത്രപൂർവ്വമാണ് ആ പരാതി തയ്യാറാക്കിയത്, രാഹുലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണി' - സണ്ണി ജോസഫ്

> **Lead Summary:** **കോഴിക്കോട്: ** രാഹുലിൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്.

## Article Content

**കോഴിക്കോട്: ** രാഹുലിൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്.

23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കി. രാഷ്ട്രീയ, നിയമവശങ്ങൾ പരിശോധിച്ച് തന്ത്രപൂർവമാണ് ആ പരാതി തയ്യാറാക്കിയത്. മാധ്യമങ്ങൾക്ക് നൽകിയതിന് ശേഷമാണ് തനിക്ക് പരാതി അയച്ചത് .

പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് വേഗത്തിൽ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു വെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഷാഫി പറമ്പിലിനെ തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണ്.പാർട്ടി പൂർണമായും ഷാഫിയെ പിന്തുണക്കും. പി.വി.അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, ബലാത്സംഗ കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330337/sunnyjoseph-says-second-complaint-against-rahulmamkoottathil-is-a-trap-for-the-party-)