---
title: "വോട്ട് ചെയ്യാൻ മഷി പുരട്ടി പിന്നാലെ വയോധിക ബൂത്തിനുളിൽ കുഴഞ്ഞു വീണ് മരിച്ചു"
english_title: "Local elections: Elderly woman collapses and dies at polling booth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330284/local-elections-elderly-woman-collapses-and-dies-at-polling-booth-NEW"
published_at: "2025-12-09T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938310904a99_DEATH_HAND.jpg"
keywords: []
---

# വോട്ട് ചെയ്യാൻ മഷി പുരട്ടി പിന്നാലെ വയോധിക ബൂത്തിനുളിൽ കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു.കോവളം സ്വദേശി ശാന്ത ആണ് മരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ ഗവ. എൽ പി സ്കൂളിലാണ് സംഭവം.

## Article Content

വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു.കോവളം സ്വദേശി ശാന്ത ആണ് മരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ ഗവ. എൽ പി സ്കൂളിലാണ് സംഭവം.

വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്.

വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിലെ ഒന്നാം നമ്പർ ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330284/local-elections-elderly-woman-collapses-and-dies-at-polling-booth-NEW)