---
title: "ശബരിമലയിൽ തിരക്ക് തുടരുന്നു: ദർശനം നടത്തിയത് 75463 ഭക്തർ"
english_title: "Sabarimala continues to be crowded, spot bookings,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330279/sabarimala-continues-to-be-crowded-spot-bookings-new-update-"
published_at: "2025-12-09T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693827c353eda_mala.jpg"
keywords: []
---

# ശബരിമലയിൽ തിരക്ക് തുടരുന്നു: ദർശനം നടത്തിയത് 75463 ഭക്തർ

> **Lead Summary:** ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് ആഖ മണി വരെ ദർശനം നടത്തിയത് 75463 ഭക്തരാണ്. ഇന്ന് ഇതുവരെ ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകിയിട്ടുണ്ട്.

## Article Content

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് ആഖ മണി വരെ ദർശനം നടത്തിയത് 75463 ഭക്തരാണ്. ഇന്ന് ഇതുവരെ ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകിയിട്ടുണ്ട്.

തിരക്ക് അനുസരിച്ച് പമ്പയിൽ നിന്നും നിലയ്ക്കൽ നിന്നും ബച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. എത്തുന്നവർക്കെല്ലാം സുഗമമായ ദർശനം ലഭിക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് ആശ്വാസം ആണ്.

ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തിയിരുന്നു. 7 ജില്ലകളിൽ നടന്ന വോട്ടെടുപ്പ് ഇന്ന് എത്തിയ ഭക്തരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330279/sabarimala-continues-to-be-crowded-spot-bookings-new-update-)