---
title: "പെൺകുഞ്ഞ് ആയതോടെ അരുംകൊല; നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ"
english_title: "Mother arrested for throwing newborn baby to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330270/mother-arrested-for-throwing-newborn-baby-to-death"
published_at: "2025-12-09T17:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69380b575fbdf_WhatsApp_Image_2025-12-09_at_5.13.08_PM.jpeg"
keywords: []
---

# പെൺകുഞ്ഞ് ആയതോടെ അരുംകൊല; നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ

> **Lead Summary:** കൊൽക്കത്ത നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. 22 കാരിയായ ബംഗാൾ സ്വദേശി ഝരണയാണ് അറസ്റ്റിലായത്. ഡിസംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.ജനിച്ച് ഒരു മണിക്കൂർ തികയുന്നതിന് മുൻപാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

## Article Content

കൊൽക്കത്ത നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. 22 കാരിയായ ബംഗാൾ സ്വദേശി ഝരണയാണ് അറസ്റ്റിലായത്. ഡിസംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.ജനിച്ച് ഒരു മണിക്കൂർ തികയുന്നതിന് മുൻപാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

തന്റെ സഹോദരിയുടെ വീട്ടിൽ വച്ചാണ് ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത് പെൺകുഞ്ഞാണെന്ന് മനസിലാക്കിയതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെങ്കിലും അയൽക്കാരന്റെ ടെറസിനു മുകളിലേക്ക് വന്നുവീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

അയൽക്കാരനായ വിനയ് റാവട്ട് രാവിലെ ടെറസിലേക്ക് കയറിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻതന്നെ ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്തെ വീടുകൾ തോറും പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരിൽ നിന്നുള്ള ശങ്കർ സെൻ തൊട്ടടുത്ത വീട്ടിൽ വാടകക്കാരനായി താമസിക്കുന്നുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ സഹോദരഭാര്യയായ ഝരണ ഒരു മാസമായി അവിടെയുണ്ടെന്നും അവർ ഗർഭിണിയാണെന്നും അയൽക്കാരൻ പറഞ്ഞത് അന്വേഷണത്തിൽ നിർണായകമായി സാമ്ബത്തികസ്ഥിതി ഇല്ലാത്തതിനാലാണ് വീട്ടിൽ പ്രസവിച്ചതെന്നും ജനിച്ചപ്പോൾ ശ്വാസ തടസം പ്രകടിപ്പിച്ച കുഞ്ഞ് മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു.

എന്നാൽ കുഞ്ഞിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഇത് കള്ളമാണെന്ന് തെളിയുകയായിരുന്നു. വീഴ്ചയിലുണ്ടിയ മാരകമായ പരിക്കുകളാണ് കുഞ്ഞിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കുഞ്ഞിനെ ജീവനോടെ വലിച്ചെറിഞ്ഞതാണെന്ന് പ്രതി സമ്മതിച്ചത് ആൺകുഞ്ഞിന് പകരം പെൺകുഞ്ഞ് ജനിച്ചതിലെ നീരസത്തെത്തുടർന്നാണ് ക്യത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330270/mother-arrested-for-throwing-newborn-baby-to-death)