---
title: "കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "No League candidate is seen in Kannur Chokli Panchayat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330265/no-league-candidate-is-seen-in-kannur-chokli-panchayat-new"
published_at: "2025-12-09T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938086d00f00_case.jpg"
keywords: []
---

# കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

## Article Content

**കണ്ണൂർ: **കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് ഇവരുടെ മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകിയിരുന്നു . ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയകായി സംശയക്കുന്നുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.

ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതൽ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐ‍‍ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് വ്യക്തമാക്കി.

**
**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330265/no-league-candidate-is-seen-in-kannur-chokli-panchayat-new)