---
title: "റൺ മഴ പ്രതീക്ഷിച്ച് ഇരു ടീമുകളും,  ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി 20 പരമ്പരക്ക് ഇന്ന് വൈകിട്ട്  കട്ടക്കിൽ തുടക്കമാകും"
english_title: "India South Africa T20 series to begin in Cuttack this evening"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330255/india-south-africa-t20-series-to-begin-in-cuttack-this-evening"
published_at: "2025-12-09T16:02:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937fb053c0c7_ind_vs_sa.jpg"
keywords: []
---

# റൺ മഴ പ്രതീക്ഷിച്ച് ഇരു ടീമുകളും,  ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി 20 പരമ്പരക്ക് ഇന്ന് വൈകിട്ട്  കട്ടക്കിൽ തുടക്കമാകും

> **Lead Summary:** **( **[www.truevisionnews.com]** ) **ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി 20 പരമ്പരക്ക് ഇന്ന് കട്ടക്കിലെ ബാരാമതി സ്റ്റേഡിയത്തിൽ തുടക്കമാകും. ഏകദിനത്തിലെ പ്രകടനം തുടരാൻ ഇന്ത്യയും ടെസ്റ്റിലെ മികവ് ആവർത്തിക്കാൻ ദക്ഷിണാഫ്രിക്കയും കച്ചകെട്ടി ഇറങ്ങുമ്പോൾ മികച്ച പ്രകടനങ്ങൾ തന്നെ കാണികൾക്കു പ്രതീക്ഷിക്കാം.

## Article Content

**( **[www.truevisionnews.com]** ) **ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി 20 പരമ്പരക്ക് ഇന്ന് കട്ടക്കിലെ ബാരാമതി സ്റ്റേഡിയത്തിൽ തുടക്കമാകും. ഏകദിനത്തിലെ പ്രകടനം തുടരാൻ ഇന്ത്യയും ടെസ്റ്റിലെ മികവ് ആവർത്തിക്കാൻ ദക്ഷിണാഫ്രിക്കയും കച്ചകെട്ടി ഇറങ്ങുമ്പോൾ മികച്ച പ്രകടനങ്ങൾ തന്നെ കാണികൾക്കു പ്രതീക്ഷിക്കാം.

പുതിയതായി ഒരുക്കിയ ചെമ്മണ്ണ് കൊണ്ടുള്ള പിച്ചിൽ റണ്ണൊഴുകും എന്നാണ് കരുതപ്പെടുന്നത്.പരുക്കിൽ നിന്നും തിരിച്ചു വന്ന ഹർദിക് പാണ്ട്യ ടീമിൽ ഇടം പിടിക്കുമെന്നു ഏറെ കുറെ ഉറപ്പാണെങ്കിലും ബൗളിംഗ് ചെയ്യാൻ സാധ്യതയില്ല . ശിവം ദുബെ എന്നിവരിൽ അർഷ്ദീപ് സിംഗ് ഒരാൾ മൂന്നാം പേസറിന്റെ റോൾ ചെയ്യേണ്ടി വരും. ശുഭ്മൻ ഗില്ലും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യുന്ന സാഹചര്യത്തിൽ സഞ്ജു സാംസൺ മധ്യനിരയിൽ തുടരും.

**സാദ്ധ്യത XI: **സൂര്യകുമാർ യാദവ് , ശുഭ്മൻ ഗിൽ , അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, , അക്ഷർ പട്ടേൽ,സഞ്ജു സാംസൺ , ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവർത്തി,അർഷ്ദീപ് സിംഗ് , കുൽദീപ് യാദവ്.

ക്യാപ്റ്റൻ എയ്ഡൻ മാർക്രം ക്വിന്റൺ ഡി കോക്കിനൊപ്പം ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പൺ ചെയ്യും . ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, ഡേവിഡ് മില്ലർ എന്നിവർ മിഡിൽ ഓർഡറിൽ ഇടം പിടിക്കും. അന്രിച്ച് നോർട്ട്ജെയുടെ തിരിച്ചു വരവ് ബൗളിങ്ങിനെ ശക്തിപ്പെടുത്തും.

**സാദ്ധ്യത XI: **ക്വിന്റൺ ഡികോക്ക്, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുന്ഗി എൻഗിഡി, അന്രിച്ച് നോർട്ട്ജെ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330255/india-south-africa-t20-series-to-begin-in-cuttack-this-evening)