---
title: "'വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ല, വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ കൂവി' - എൽ.ഡി.എഫ്. സ്ഥാനാർഥി"
english_title: "Transgenders did not cast fake votes in Vanchiyoor, says LDF candidate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330252/transgenders-did-not-cast-fake-votes-in-vanchiyoor-says-ldf-candidate"
published_at: "2025-12-09T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937fa1642969_clash.jpg"
keywords: []
---

# 'വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ല, വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ കൂവി' - എൽ.ഡി.എഫ്. സ്ഥാനാർഥി

> **Lead Summary:** ** വ**ഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ ബാബു. ട്രാൻസ്ജെൻഡേഴ്‌സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂർ. അവർക്കൊപ്പം നിന്നത് എൽഡിഎഫ് ആണ്. അതിനാലാണ് അവർ എൽ.ഡി.എഫിന് ഒപ്പം നിന്നത്.

## Article Content

** വ**ഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ ബാബു. ട്രാൻസ്ജെൻഡേഴ്‌സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂർ. അവർക്കൊപ്പം നിന്നത് എൽഡിഎഫ് ആണ്. അതിനാലാണ് അവർ എൽ.ഡി.എഫിന് ഒപ്പം നിന്നത്.

വോട്ടർ പട്ടികയിൽ ഉള്ള വോട്ടാണ് ചെയ്യുന്നത്. എല്ലാ വോട്ടും ഓൺലൈനിൽ ചേർക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. ട്രാൻസ്ജെൻഡേഴ്‌സ് വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവരെ കൂവുന്നു.

ബിജെപി പ്രവർത്തകരാണ് കൂവിയത്. ട്രാൻസ്ജെൻഡർമാർ മനുഷ്യന്മാർ അല്ലേ. ഞങ്ങടെ പ്രവർത്തകരാണ് അവരും. ആരും ബിജെപി പ്രവർത്തകരെ ആക്രമിച്ചിട്ടില്ലെന്നും വഞ്ചിയൂർ ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330252/transgenders-did-not-cast-fake-votes-in-vanchiyoor-says-ldf-candidate)