---
title: "കട്ടക്കലിപ്പിൽ.....! വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌"
english_title: "pc george against the lack of notes in voting machines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330234/pc-george-against-the-lack-of-notes-in-voting-machines"
published_at: "2025-12-09T14:57:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ec4619750_pc_george.jpg"
keywords: []
---

# കട്ടക്കലിപ്പിൽ.....! വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌

> **Lead Summary:** **പൂഞ്ഞാർ: (കോട്ടയം )( **[www.truevisionnews.com]** ) **വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

## Article Content

**പൂഞ്ഞാർ: (കോട്ടയം )( **[www.truevisionnews.com]** ) **വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

**പി.സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ**

ഇവിടെ രണ്ട് സ്ഥാനാർഥികളാണ്. ഇതിലൊരാൾക്ക് വോട്ട് ചെയ്യാം. എന്നാൽ നോട്ടക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾക്ക് ഞാൻ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ.

എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാൻ പറ്റൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330234/pc-george-against-the-lack-of-notes-in-voting-machines)