---
title: " ഇതെന്തുപറ്റി? സ്വർണത്തിന്  480 ഇന്ന് വീണ്ടും കുറഞ്ഞു!"
english_title: "Gold price in Kerala, "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330226/gold-price-in-kerala"
published_at: "2025-12-09T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937e9bc3ac9a_gold.jpg"
keywords: []
---

#  ഇതെന്തുപറ്റി? സ്വർണത്തിന്  480 ഇന്ന് വീണ്ടും കുറഞ്ഞു!

> **Lead Summary:** **** കേരളത്തിൽ സ്വർണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9760 രൂപയും 14 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7600 രൂപയുമായി.

## Article Content

**** കേരളത്തിൽ സ്വർണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9760 രൂപയും 14 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7600 രൂപയുമായി.

രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി. 9,805 രൂപയായിരുന്നു. 14 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപയും കുറഞ്ഞു. 7,640 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, സ്​പോട്ട് ഗോൾഡിന്റെ വില കൂടി ഇടിഞ്ഞ് 4,204.73 ഡോളറിലെത്തി.

കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330226/gold-price-in-kerala)