---
title: "കഷണ്ടിക്ക് പുതിയ പ്രതീക്ഷ; ക്ലാസ്കോട്ടറോൺ മരുന്ന് 2026-ൽ വിപണിയിലെത്താൻ സാധ്യത"
english_title: "Baldness, Hair Loss, Cosmo Pharmaceuticals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330224/baldness-hair-loss-cosmo-pharmaceuticals"
published_at: "2025-12-09T14:44:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937e8ce115a5_kasha.jpg"
keywords: []
---

# കഷണ്ടിക്ക് പുതിയ പ്രതീക്ഷ; ക്ലാസ്കോട്ടറോൺ മരുന്ന് 2026-ൽ വിപണിയിലെത്താൻ സാധ്യത

> **Lead Summary:** **[[truevisionnews.com]] **പുരുഷന്മാരിൽ സാധാരണമായി കാണപ്പെടുന്ന മുടികൊഴിച്ചിൽ പ്രശ്നമായ ആൻഡ്രോജെനിക് അലോപ്പീഷ്യയ്ക്ക് പരിഹാരമായി ക്ലാസ്‌കോട്ടെറോൺ എന്ന പുതിയ മരുന്ന് ശ്രദ്ധ നേടുന്നു.

## Article Content

**[[truevisionnews.com]] **പുരുഷന്മാരിൽ സാധാരണമായി കാണപ്പെടുന്ന മുടികൊഴിച്ചിൽ പ്രശ്നമായ ആൻഡ്രോജെനിക് അലോപ്പീഷ്യയ്ക്ക് പരിഹാരമായി ക്ലാസ്‌കോട്ടെറോൺ എന്ന പുതിയ മരുന്ന് ശ്രദ്ധ നേടുന്നു.

മുടി പതുക്കെ കൊഴിയുക, കട്ടികുറയുക, ഒടുവിൽ കഷണ്ടിയാകുക എന്നീ ലക്ഷണങ്ങളാണ് സാധാരണയായി യുവാക്കളിൽ ഇരുപതുകളുടെ അവസാനത്തോടെയും മുപ്പതുകളുടെ തുടക്കത്തോടെയും കാണപ്പെടുന്നത്.

ഈ പ്രശ്നത്തിന് വിപണിയിൽ പലവൈദ്യങ്ങളും ഉണ്ടായിരുന്നുവെങ്കിലും, അയർലൻഡിലെ കോസ്മോ ഫാർമസ്യൂട്ടിക്കൽസ് നടത്തിയ ഏറ്റവും പുതിയ ഫേസ്–3 പരീക്ഷണ ഫലങ്ങൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണിക്കുന്നത്.

പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ക്ലാസ്‌കോട്ടെറോൺ ഉപയോഗിച്ച ഗ്രൂപ്പിൽ ആദ്യ ട്രയലിൽ 539% മെച്ചവും മറ്റൊരു ട്രയലിൽ 168% മെച്ചവും രേഖപ്പെടുത്തി. മരുന്ന് സുരക്ഷിതമാണെന്നും, 5% ക്ലാസ്‌കോട്ടെറോൺ ഫോർമുലേഷൻ മികച്ച ഫലങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചു.

മരുന്നിന് 2026-ഓടെ അന്തിമ അംഗീകാരം ലഭിക്കും എന്നാണ് പ്രതീക്ഷ. അങ്ങനെയായാൽ, ആൻഡ്രോജെനിക് അലോപ്പീസിയ ചികിത്സിക്കാനുള്ള സ്വന്തമായുള്ള ആദ്യ അംഗീകൃത മരുന്നായി ക്ലാസ്‌കോട്ടെറോൺ മാറും. ഇതിനുമുമ്പ്, ക്ലാസ്‌കോട്ടെറോൺ മുഖക്കുരു ചികിത്സയ്ക്കായി അംഗീകാരം നേടിയിരുന്നു.

മുടികൊഴിച്ചിൽ പ്രതിസന്ധിയിൽ നിന്നും രക്ഷ തേടുന്നവർക്കിത് മികച്ച പ്രതീക്ഷയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330224/baldness-hair-loss-cosmo-pharmaceuticals)