---
title: "വോട്ടെടുപ്പിന് ശക്തമായ സുരക്ഷ; മാവോമേഖലകളിൽ കേന്ദ്ര  സേന എത്തി"
english_title: "Three-tier Panchayat elections, Nadapuram, Valayam, Kuttiadi, Thottil Palam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330211/three-tier-panchayat-elections-nadapuram-valayam-kuttiadi-thottil-palam"
published_at: "2025-12-09T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937dab7c5626_pattalam.jpg"
keywords: []
---

# വോട്ടെടുപ്പിന് ശക്തമായ സുരക്ഷ; മാവോമേഖലകളിൽ കേന്ദ്ര  സേന എത്തി

> **Lead Summary:** **കോഴിക്കോട്:[ ]**[[truevisionnews.com]] ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പ് വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉന്നത പൊലിസ് ഉദ്യാേഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.

## Article Content

**കോഴിക്കോട്:[ ]**[[truevisionnews.com]] ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പ് വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉന്നത പൊലിസ് ഉദ്യാേഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.

ഇതിനായി നാദാപുരം ഡി.വൈ.എസ്.പിയുടെ പരിധിയിൽ വരുന്ന നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽ പാലം പൊലിസ് സ്റ്റേഷനുകളിൽ പ്രത്യേക ഉദ്യാേഗസ്ഥർക്ക് ചുമതല നൽകി. തെരഞ്ഞെടുപ്പിനായി മാത്രം ഒരു ഡിവൈഎസ്പിക്ക് കൂടി ചുമതല നാദാപുരം ഡിവിഷനെ രണ്ടായി വിഭജിക്കും.

കുറ്റ്യാടി, തൊട്ടിൽ പാലം സ്റ്റേഷനിലാണ് ഇത്തരത്തിൽ വിഭജനം നടത്തുക. നാദാപുരം പൊലീസ് ഡിവിഷന് കീഴിൽ 206 പോളിങ് ബൂത്തുകളാണ് ഉണ്ടാവുക. ഇതിൽ 11 എണ്ണം മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതുമാണ് ശക്തമായ സാന്നിധ്യം കണ്ടത്തിയ വിലങ്ങാട് അടക്കം കേന്ദ്ര സായുധ സേനയുടെ സുരക്ഷ ഉറപ്പാക്കും.

47 ബൂത്തുകൾ അതീവ സുരക്ഷ ഖേലലയിൽ പെടുന്നതുമാണ്.ഇവിടെ പത്ത് ബൂത്ത്കൾക്ക് ഒരു എസ്ഐയുടെ നേതൃത്വത്തിൽ പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിങ്ങിനായി നിയമിക്കും.

ഇതാേടൊപ്പം രാത്രി കാല പട്രോളിങ്ങും, അതിർത്തികളിലെ പരിശോധനയും കർശനമാക്കും. മാഹികേന്ദ്രീകരിച്ചുള്ള അനധികൃത മദ്യക്കടത്ത്, പണം കടത്ത് എന്നിവ തടയാൻ പരിശോധന ശക്തമാക്കും.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന വളയം, കുറ്റ്യാടി, തൊട്ടി പാലം സ്റ്റേഷൻ പരിധിയിലെ 11 ബൂത്തുകൾക്കും 5 എസ്.ഐമാരും പത്ത് ഓഫീസർമാരും അടങ്ങുന്ന പ്രത്യേക സംഘത്തിൻ്റെ സുരക്ഷയും ഒരുക്കും.

ഈ മാസം ഒമ്പതിന് ഒന്നാം ഘട്ടം പോളിങ് അവസാനിക്കുന്ന ഏഴ് ജില്ലകളിൽ നിയമിച്ച പൊലിസുകാരെയും തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കാനും തീരുമാനിച്ചു.

നിയമലംഘനങ്ങളും, ക്രമസമാധാന പ്രശ്നങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും കർശന നടപടി എടുക്കാനുമാണ് പൊലിസിൻ്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330211/three-tier-panchayat-elections-nadapuram-valayam-kuttiadi-thottil-palam)