---
title: "കാഞ്ഞങ്ങാട് വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A young woman collapsed and died while pouring water on a banana tree in Kanhangad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330202/a-young-woman-collapsed-and-died-while-pouring-water-on-a-banana-tree-in-kanhangad"
published_at: "2025-12-09T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937d4664053c_death.jpg"
keywords: []
---

# കാഞ്ഞങ്ങാട് വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) ** വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ, അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സഞ്ജനയുടെ ഭര്‍തൃപിതാവ് കാര്യസ്ഥനായി ജോലിനോക്കി നടത്തുന്ന പറമ്പിലെ വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ സഞ്ജന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുപുരം ബാലൂരിലെ സുരേശന്‍ -സൗമ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശ്രേയ, സയന.

## Article Content

**കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) ** വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ, അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സഞ്ജനയുടെ ഭര്‍തൃപിതാവ് കാര്യസ്ഥനായി ജോലിനോക്കി നടത്തുന്ന പറമ്പിലെ വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ സഞ്ജന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുപുരം ബാലൂരിലെ സുരേശന്‍ -സൗമ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശ്രേയ, സയന.

മറ്റൊരു സംഭവത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിലെ ഒന്നാം നമ്പർ ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330202/a-young-woman-collapsed-and-died-while-pouring-water-on-a-banana-tree-in-kanhangad)