---
title: "ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ....! ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണം; നിർദ്ദേശവുമായി ആപ്പിൾ "
english_title: "Apple iPhone users to stop using Google Chrome"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330154/apple-iphone-users-to-stop-using-google-chrome"
published_at: "2025-12-09T10:52:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937b646d49bd_apple.jpg"
keywords: []
---

# ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ....! ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണം; നിർദ്ദേശവുമായി ആപ്പിൾ 

> **Lead Summary:** **കാലിഫോര്‍ണിയ: **ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി ആപ്പിൾ . ഗൂഗിളിന്‍റെ ക്രോം ബ്രൗസർ ഉപയോഗിക്കുന്നത് ഒഴിവാക്കി ആപ്പിളിന്‍റെ സ്വന്തം സഫാരി ബ്രൗസർ ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

## Article Content

**കാലിഫോര്‍ണിയ: **ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി ആപ്പിൾ . ഗൂഗിളിന്‍റെ ക്രോം ബ്രൗസർ ഉപയോഗിക്കുന്നത് ഒഴിവാക്കി ആപ്പിളിന്‍റെ സ്വന്തം സഫാരി ബ്രൗസർ ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

> വെബ്‌സൈറ്റുകൾ വഴി ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ മാർഗമായ "ഫിംഗർപ്രിന്‍റിംഗിൽ" നിന്ന് സഫാരി ബ്രൗസർ ഉപയോക്താക്കളെ സംരക്ഷിക്കുന്നു എന്നും പരസ്യദാതാക്കളെയും വെബ്‌സൈറ്റുകളെയും സഫാരി തടയുന്നുവെന്നും ആപ്പിൾ പറയുന്നു. ആപ്പിളിന്‍റെ വിശദീകരണത്തെ കുറിച്ച് വിശദമായി അറിയാം.

ആപ്പിളിന്‍റെ ഈ മുന്നറിയിപ്പ് ഫിംഗർപ്രിന്‍റിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ വർഷം ഉയർന്നുവന്ന ഒരു ട്രാക്കിംഗ് രീതിയാണ് ഫിംഗർപ്രിന്‍റിംഗ്‍സ്. ഈ സാങ്കേതികവിദ്യ ഒരു ഉപയോക്താവിന്‍റെ ഉപകരണത്തിൽ നിന്ന് വിവിധ ഡാറ്റ ശേഖരിച്ച് ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ പരസ്യദാതാക്കൾക്ക് വെബിലുടനീളം ഉപയോക്താവിന് ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ കാണിക്കാൻ കഴിയുമെന്നും ആപ്പിൾ പറയുന്നു.

കുക്കികളിൽ നിന്ന് വ്യത്യസ്‌തമായി, ഇതിന് ഒരു ഓപ്‌റ്റ്-ഔട്ട് ഓപ്ഷനുമില്ല. മാത്രമല്ല പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത ഈ രഹസ്യ സാങ്കേതികവിദ്യയുടെ വിലക്ക് ഗൂഗിൾ നീക്കിയതിനാൽ ഈ വർഷം ഡിജിറ്റൽ ഫിംഗർപ്രിന്‍റിംഗ് പ്രത്യേകിച്ച് അപകടകരമാണെന്നും അതുകൊണ്ട് ഇത് വളരെയധികം ആശങ്കാജനകമാണെന്നും ആപ്പിൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330154/apple-iphone-users-to-stop-using-google-chrome)