---
title: "'വർഗീയതയ്ക്കെതിരെ വിട്ടു വീഴ്ചയില്ലാതെ നിലപാടെടുക്കുന്നത് ഇടതുപക്ഷം, അത് ജനങ്ങൾക്കറിയാം'; വിജയം ആവർത്തിക്കുമെന്ന് എം എ ബേബി"
english_title: "ma baby says ldf will repeat historic win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330152/ma-baby-says-ldf-will-repeat-historic-win"
published_at: "2025-12-09T10:47:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937b22075ac4_ma_baby.jpg"
keywords: []
---

# 'വർഗീയതയ്ക്കെതിരെ വിട്ടു വീഴ്ചയില്ലാതെ നിലപാടെടുക്കുന്നത് ഇടതുപക്ഷം, അത് ജനങ്ങൾക്കറിയാം'; വിജയം ആവർത്തിക്കുമെന്ന് എം എ ബേബി

> **Lead Summary:** തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ, അവയുടെ ചരിത്രത്തിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് എന്നും വളരെ മികച്ച വിജയം കൈവരിച്ചിട്ടുള്ളതെന്നും ഇത്തവണയും ഇത് ആവർത്തിക്കുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

## Article Content

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ, അവയുടെ ചരിത്രത്തിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് എന്നും വളരെ മികച്ച വിജയം കൈവരിച്ചിട്ടുള്ളതെന്നും ഇത്തവണയും ഇത് ആവർത്തിക്കുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

എല്ലാ തരം വർഗീയതയ്ക്കുമെതിരെ വിട്ടു വീഴ്ചയില്ലാതെ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണെന്നും അത് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. മുൻപും പല ഘട്ടങ്ങളിലും മിന്നുന്ന വിജയം നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. അത് ആവർത്തിച്ചുറപ്പിക്കുന്ന ഒരു ഫലമാവും ഇത്തവണത്തേത്.

കാരണം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നൽകിയ ഒരു കാലഘട്ടത്തിൽ, ത്രിതല തെരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമായിട്ടാണ്. ആ ഭരണത്തുടർച്ചയുടെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൂടി നോക്കിയാണ് ത്രിതല പഞ്ചായത്ത് പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുന്നത്. അത്കൊണ്ട്തന്നെ കേരളത്തിലുടനീളം വളരെ മികച്ച വിജയം തന്നെ എൽഡിഎഫിനുണ്ടാകും.

സമാധാനമായി ജീവിക്കുന്ന ജനതയെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത്. ആ വർ​ഗീയതയും തെരഞ്ഞെടുപ്പ് കാലത്ത് വളരെ വ്യപകമായി ചർച്ച ചെയ്യപ്പെട്ടു. എല്ലാ തരം വർഗീയതയയ്ക്കുമെതിരെ വിട്ടു വീഴ്ചയില്ലാതെ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. അതും കേരളം ചർച്ച ചെയ്തതാണ്. അതിന്റെ സ്വാധീനവും തെരഞ്ഞെടുപ്പിൽ ഉണ്ടാകും. എം എ ബേബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330152/ma-baby-says-ldf-will-repeat-historic-win)