---
title: "ഇന്ന് ആശ്വാസം ...: കേരളത്തിൽ സ്വർണവില കുറഞ്ഞു, പവന്റെ വില അറിയാം "
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330139/gold-price-in-kerala"
published_at: "2025-12-09T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937a99dd9ff9_gold.jpg"
keywords: []
---

# ഇന്ന് ആശ്വാസം ...: കേരളത്തിൽ സ്വർണവില കുറഞ്ഞു, പവന്റെ വില അറിയാം 

> **Lead Summary:** **കൊച്ചി: **കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. 11,925 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന് 240 രൂപ കുറഞ്ഞു. 95,400 രൂപയായാണ് വില കുറഞ്ഞത്.

## Article Content

**കൊച്ചി: **കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. 11,925 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന് 240 രൂപ കുറഞ്ഞു. 95,400 രൂപയായാണ് വില കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി. 9,805 രൂപയായാണ് വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപയും കുറഞ്ഞു. 7,640 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയുടെ ചുവടുപപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്.

കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330139/gold-price-in-kerala)