---
title: "പോളിങ് ബൂത്തുകളിലേക്കൊ‍ഴുകി ജനം; തദ്ദേശ തെരഞ്ഞെടുപ്പ് , ആദ്യ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് കോട്ടയത്ത്"
english_title: "Local elections, first phase of voting, people flock to polling booths"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330127/local-elections-first-phase-of-voting-people-flock-to-polling-booths"
published_at: "2025-12-09T08:47:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693794fc9ed8f_vote.jpg"
keywords: []
---

# പോളിങ് ബൂത്തുകളിലേക്കൊ‍ഴുകി ജനം; തദ്ദേശ തെരഞ്ഞെടുപ്പ് , ആദ്യ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് കോട്ടയത്ത്

> **Lead Summary:** **തിരുവനന്തപുരം : ** തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ഏറ്റവും കൂടുതൽ പോളിങ് കോട്ടയം ജില്ലയിലാണ്. വിധിയെ‍ഴുതാനായി പോളിങ് ബൂത്തിൽ ജനത്തിരക്കാണ് .

## Article Content

**തിരുവനന്തപുരം : ** തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ഏറ്റവും കൂടുതൽ പോളിങ് കോട്ടയം ജില്ലയിലാണ്. വിധിയെ‍ഴുതാനായി പോളിങ് ബൂത്തിൽ ജനത്തിരക്കാണ് .

രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോർപ്പറേഷൻ – 3) 11168 വാർഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാർഡ് – 1090, ജില്ലാ പഞ്ചായത്ത് വാർഡ് – 164, മുനിസിപ്പാലിറ്റി വാർഡ് – 1371, കോർപ്പറേഷൻ വാർഡ് – 233) ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 13283789 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 6251219, സ്ത്രീകൾ – 7032444, ട്രാൻസ്ജെൻഡർ – 126). 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 10146336 ഉം, മുനിസിപ്പാലിറ്റികളിൽ 1558524 ഉം, കോർപ്പറേഷനുകളിൽ 1578929 വോട്ടർമാരും ആണുള്ളത്.

ആകെ 36630 സ്ഥാനാർത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3366 ഉം, മുനിസിപ്പാലിറ്റികളിലേക്ക് 4480 ഉം, ജില്ലാപഞ്ചായത്തിലേക്ക് 594 ഉം, കോർപ്പറേഷനുകളിലേക്ക് 1049 സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്. ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330127/local-elections-first-phase-of-voting-people-flock-to-polling-booths)