---
title: "അവധി മറന്നോ....? ഏഴ് ജില്ലകളിൽ ഇന്ന് അവധി, കാർഗോഡ് മുതൽ മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ചയും; തദ്ദേശതെരഞ്ഞെടുപ്പിൽ പൊതു അവധി ഇങ്ങനെ ..."
english_title: "Local elections, first phase voting, public holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330118/local-elections-first-phase-voting-public-holiday"
published_at: "2025-12-09T07:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69377e2d9ccd6_holioday.jpg"
keywords: []
---

# അവധി മറന്നോ....? ഏഴ് ജില്ലകളിൽ ഇന്ന് അവധി, കാർഗോഡ് മുതൽ മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ചയും; തദ്ദേശതെരഞ്ഞെടുപ്പിൽ പൊതു അവധി ഇങ്ങനെ ...

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതുമ്പോൾ ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ഇന്ന് അവധി ആയിരിക്കും.

## Article Content

**തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതുമ്പോൾ ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ഇന്ന് അവധി ആയിരിക്കും.

ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച ആയിരിക്കും പൊതു അവധി. ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ അവധി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330118/local-elections-first-phase-voting-public-holiday)