മർദ്ദന പരാതി നേരത്തെ ലഭിച്ചിരുന്നു, യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത തള്ളാതെ പൊലിസ്, അസ്വഭാവിക മരണത്തിന് കേസ്

2025-12-08T15:59:00 | By VIPIN P V

തൃശൂർ: ( www.truevisionnews.com ) അന്തിക്കാട് മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തള്ളാതെ പൊലീസ്. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിന്‍റെ ഭാര്യ നിഷമോൾ (35) നെയാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാലക്കുടി സ്വദേശിനിയാണ്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്. ഞായർ രാവിലെ 8.30 യോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.

ഞായറാഴ്ച രാവിലെയാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് സലീഷിനെ കാണാതായി.

അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ മരണത്തിൽ ദുരൂഹത പൊലീസ് തള്ളിക്കളയുന്നില്ല.

ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യ ഭർത്താവ് മരിച്ചു. തുടർന്നാണു നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭർത്താവിലുള്ള 2 കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല.

നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. മക്കൾ: വൈഗ, വേദ. ഫോറൻസിക് പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് അന്തിക്കാട് എസ്എച്ച്ഒ പറഞ്ഞു. അന്തിക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Content Highlight: 35 year old woman found dead in manalur husband missing police suspect mystery

Next TV

Related Stories
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

Jul 24, 2026 08:52 AM

മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

ഹൈദരാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് 57 കാരിയായ അമ്മായിയമ്മയെ കറിക്കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച 33 കാരിയായ മരുമളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

Jul 24, 2026 08:45 AM

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ചിക്കമഗളൂരുവിൽ ഓട്ടോയുടെ അടുത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം. ഹിറ്റ് ആൻഡ് റൺ എന്ന് കരുതിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപ്പന...

Read More >>
സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Jul 24, 2026 06:52 AM

സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അമ്മയെ വെട്ടി. തൊടിയൂരിൽ നടന്ന സംഭവത്തിൽ രാജേഷ് അറസ്റ്റിൽ. അമ്മയെ ആശുപത്രിയിൽ...

Read More >>
adimage
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

Jul 24, 2026 06:32 AM

പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർലൈൻ ജീവനക്കാരിയെ കാർ ഡ്രൈവർ പീഡിപ്പിച്ചു. ശംഷാബാദിൽ നിന്നുള്ള സംഭവത്തിൽ 23കാരൻ അറസ്റ്റിൽ....

Read More >>
അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ് ആശുപത്രിയിൽ

Jul 24, 2026 06:02 AM

അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ് ആശുപത്രിയിൽ

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന സ്വദേശിനി സിനി ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിനെ...

Read More >>
അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

Jul 23, 2026 05:13 PM

അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

ജബൽപൂരിൽ സഹഗ്രാമവാസിയുമായുള്ള തർക്കത്തിൽ 30കാരനെ കുത്തിക്കൊന്നു. 108, 112 സേവനങ്ങൾ കിട്ടാതെയും ആശുപത്രിയിലെ ആംബുലൻസ് കേടായും ചികിത്സ വൈകിയെന്ന്...

Read More >>
Top Stories

adimage adimage
Entertainment News