---
title: "തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച എൽ ഡി എഫ് സ്ഥാനാർഥിക്കും കുത്തേറ്റു"
english_title: "wasp attack against workers and ldf candidate trivandrum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330052/wasp-attack-against-workers-and-ldf-candidate-trivandrum"
published_at: "2025-12-08T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69369dd4f3002_wasp_attack.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച എൽ ഡി എഫ് സ്ഥാനാർഥിക്കും കുത്തേറ്റു

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. തിരുവനന്തപുരത്തെ പാലോട് – നന്ദിയോടാണ് സംഭവം. തൊഴിലാളികളെ രക്ഷിക്കാൻ എത്തിയ ആലുംകുഴി വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ഉദയകുമാറിനാണ് കടന്നൽ കുത്തേറ്റത്. നന്ദിയോട് പഞ്ചായത്ത് ആലുംകുഴി വാർഡിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നലുകളുടെ ആക്രമണം ഉണ്ടായത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. തിരുവനന്തപുരത്തെ പാലോട് – നന്ദിയോടാണ് സംഭവം. തൊഴിലാളികളെ രക്ഷിക്കാൻ എത്തിയ ആലുംകുഴി വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ഉദയകുമാറിനാണ് കടന്നൽ കുത്തേറ്റത്. നന്ദിയോട് പഞ്ചായത്ത് ആലുംകുഴി വാർഡിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നലുകളുടെ ആക്രമണം ഉണ്ടായത്.

തൊട്ടടുത്ത് ഉണ്ടായിരുന്ന സ്ഥാനാർഥി വിവരം അറിഞ്ഞുടൻ എത്തി കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടെ സ്ഥാനാർത്ഥിക്കും കടന്നൽ കുത്തേൽക്കുകയായിരുന്നു.

സ്ഥാനാർഥി എം. ഉദയകുമാറിനൊപ്പം ഏഴോളം തൊഴിലാളികൾക്കും കടന്നൽ ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെയും സ്ഥാനാർത്ഥിയെയും പാലോട്, നെടുമങ്ങാട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗിരിജയെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330052/wasp-attack-against-workers-and-ldf-candidate-trivandrum)