---
title: "രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? ഈ ശീലം നല്ലതോ മോശമോ?"
english_title: "Health and benefits of hot water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330041/health-and-benefits-of-hot-water"
published_at: "2025-12-08T14:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936986ceb51a_glass.jpg"
keywords: []
---

# രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? ഈ ശീലം നല്ലതോ മോശമോ?

> **Lead Summary:** **[[truevisionnews.com] ]**രാവിലെ എഴുന്നേറ്റ ഉടൻ ചൂടുവെള്ളം കുടിക്കുന്ന ശീലം ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലും രക്തപ്രവാഹം വർധിപ്പിക്കുന്നതിലും ഇത് സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

## Article Content

**[[truevisionnews.com] ]**രാവിലെ എഴുന്നേറ്റ ഉടൻ ചൂടുവെള്ളം കുടിക്കുന്ന ശീലം ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലും രക്തപ്രവാഹം വർധിപ്പിക്കുന്നതിലും ഇത് സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഡോ. ജോൺ വലന്റൈൻ പങ്കുവെച്ച വിശദീകരണം കൂടുതൽ ശ്രദ്ധേയമാണ്. വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ഡിക്‌ടോസ്ഫികേഷന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

ലിംഫാറ്റിക് സിസ്റ്റം ഉണർത്തപ്പെടുന്നതിനാൽ വിഷവസ്തുക്കളെ പുറത്താക്കൽ കൂടുതൽ ഫലപ്രദമാകും. ചൂടുവെള്ളം മെറ്റബോളിസം വർധിപ്പിക്കുന്നതിനാൽ കൊഴുപ്പ് ദഹനവും വേഗത്തിലാകുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

ഈ ശീലം തുടർച്ചയായി ഒരാഴ്ച പാലിച്ചാൽ രക്തചംക്രമണം മെച്ചപ്പെടുകയും രക്തക്കുഴലുകൾ വിശാലമാകുകയും, ഇതുവഴി മെറ്റബോളിക് മാലിന്യം ശരീരം എളുപ്പത്തിൽ പുറത്താക്കുകയും ചെയ്യും.

ഫലമായി കൂടുതൽ ഊർജ്ജസ്വലമായ ശരീരം, മെച്ചപ്പെട്ട ദഹനം, പോഷക ആഗിരണം, കൂടാതെ ശരീരത്തിലെ വീക്കം കുറയുക എന്നിവയാണ് ലഭിക്കുന്ന പ്രധാന ഗുണങ്ങളെന്ന് ഡോ. വലന്റൈൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330041/health-and-benefits-of-hot-water)