---
title: "'കോടതിവിധി തൃപ്തികരമല്ല, ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല' - സണ്ണി ജോസഫ്"
english_title: "'The court verdict is not satisfactory, the prosecution failed to argue and prove the case' - Sunny Joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330026/the-court-verdict-is-not-satisfactory-the-prosecution-failed-to-argue-and-prove-the-case-sunny-joseph-"
published_at: "2025-12-08T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69368c3a95960_sunny.jpg"
keywords: []
---

# 'കോടതിവിധി തൃപ്തികരമല്ല, ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല' - സണ്ണി ജോസഫ്

> **Lead Summary:** **കൊച്ചി: ** നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ കോൺ​ഗ്രസ് നേതാക്കൾ.

## Article Content

**കൊച്ചി: ** നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ കോൺ​ഗ്രസ് നേതാക്കൾ.

കോടതിവിധി തൃപ്തികരമല്ലയെന്നും കേസ് വാദിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.

ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിസിസി പ്രസിഡൻ്റിൻ്റെ ആരോപണം ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330026/the-court-verdict-is-not-satisfactory-the-prosecution-failed-to-argue-and-prove-the-case-sunny-joseph-)