---
title: "'കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും, സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം' - മന്ത്രി സജി ചെറിയാൻ"
english_title: "minister saji cherian says government stands with victim in actress attack case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330010/minister-saji-cherian-says-government-stands-with-victim-in-actress-attack-case"
published_at: "2025-12-08T12:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693679f8c1d70_saji_cheriyan.jpg"
keywords: []
---

# 'കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും, സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം' - മന്ത്രി സജി ചെറിയാൻ

> **Lead Summary:** **കൊച്ചി: **നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ എന്നും അതിജീവിതക്കൊപ്പമാണെന്നും കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

## Article Content

**കൊച്ചി: **നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ എന്നും അതിജീവിതക്കൊപ്പമാണെന്നും കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

അത് ഈ സർക്കാർ നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയിലെ പരാമർശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതൽ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി നിരാശാജനകമെന്ന് കെ.കെ.രമ എംഎൽഎ. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും കെ.കെ.രമ പറഞ്ഞു. ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതി മുഖവിലയ്ക്കെടുത്തില്ല. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കും.

നീതി തേടുന്നവർക്ക് ഈ കോടതിവിധി നിരാശാജനകമെന്നും കെ.കെ.രമ കുറ്റപ്പെടുത്തി.കേസിലെ ഒന്നു മുതൽ 6 വരെയുള്ള പ്രതികൾ കുറ്റം ചെയ്യണമെങ്കിൽ ആരുടെയോ നിർദേശമുണ്ട്. അത് പുറത്തു കൊണ്ടുവരണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330010/minister-saji-cherian-says-government-stands-with-victim-in-actress-attack-case)