---
title: "എല്ലാത്തിനും കാരണം മഞ്ജുവിന്റെ പ്രസംഗം, മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ -ദിലീപ്"
english_title: "Dileep after being acquitted in actress attack case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329985/dileep-after-being-acquitted-in-actress-attack-case"
published_at: "2025-12-08T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69366b7d7e26f_gopalakrishnan.jpg"
keywords: []
---

# എല്ലാത്തിനും കാരണം മഞ്ജുവിന്റെ പ്രസംഗം, മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ -ദിലീപ്

> **Lead Summary:** **കൊച്ചി : **നടിയെ ആക്രമിച്ച കേസിൽ എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം വിധിവന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജു വാര്യരുടെ പ്രസംഗത്തിൽ നിന്നാണ് നിന്നാണ് ഈ കേസിലേക്ക് തന്നെ പ്രതിയാക്കി മാറ്റിയത്.

## Article Content

**കൊച്ചി : **നടിയെ ആക്രമിച്ച കേസിൽ എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം വിധിവന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജു വാര്യരുടെ പ്രസംഗത്തിൽ നിന്നാണ് നിന്നാണ് ഈ കേസിലേക്ക് തന്നെ പ്രതിയാക്കി മാറ്റിയത്.

തൻ്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിച്ചു. തന്നെ പ്രതിയാക്കാനാണ് എല്ലാവരും ശ്രമിച്ചത്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നു. കോടിക്കണക്കിന് ആളുകൾ ഒൻപത് വർഷക്കാലം തനിക്ക് വേണ്ടി പ്രാർഥിച്ചു. ഒൻപത് വർഷം അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദിയെന്നും ദിലീപ്.  

‘‘ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ആ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനൽ പൊലീസും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കൂട്ടുപിടിച്ചു. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു.

ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു. ഈ കേസിൽ യഥാർഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാൻ ശ്രമിച്ചതാണ്. സമൂഹത്തിൽ എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമൻപിള്ളയോടും നന്ദി.’’–ദിലീപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329985/dileep-after-being-acquitted-in-actress-attack-case)