---
title: "  കൊട്ടിക്കലാശത്തിനിടെ ഗുണ്ടാ ആക്രമണം; സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു"
english_title: "CPM workers injured during clashes ahead of local body elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329932/cpm-workers-injured-during-clashes-ahead-of-local-body-elections"
published_at: "2025-12-08T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69363bfa6d28b_cpim.jpg"
keywords: []
---

#   കൊട്ടിക്കലാശത്തിനിടെ ഗുണ്ടാ ആക്രമണം; സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു

> **Lead Summary:** ** **തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലുവയിൽ കൊട്ടിക്കലാശത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. എടത്തല മണലിമുക്കിൽ നടന്ന കൊട്ടിക്കലാശത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

## Article Content

** **തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലുവയിൽ കൊട്ടിക്കലാശത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. എടത്തല മണലിമുക്കിൽ നടന്ന കൊട്ടിക്കലാശത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

ഭിന്നശേഷിക്കാരൻ ഉൾപ്പെടെ മൂന്ന് സിപിഐ എം പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എം എസ് അബിൻഷാദ്, വി എം അസീസ്, ഭിന്നശേഷിക്കാരനായ ഇ എ മുഹമ്മദ് റിസ്വാൻ എന്നിവർക്കാണ് പരിക്കേറ്റത്.

മണലിമുക്കിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശം നടത്തുന്നതിനിടെ ഗുണ്ടാ സംഘത്തിൽപെട്ട മണലിമുക്ക് കൊടിയാമറ്റം ഷുക്കൂർ എന്നയാൾ എൽഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സിപിഐഎം എടത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറി സുധീർ മീന്ത്രയ്ക്കൽ പറഞ്ഞു.

സിപിഐഎം പ്രവർത്തകരായ എം എസ് അബിൻഷാദിനെ കത്തികൊണ്ട് നെറ്റിയിൽ കുത്തി പരിക്കേൽപ്പിച്ചു. ഭിന്നശേഷിക്കാരനായ ഇ എ മുഹമ്മദ് റിസ്വാനെ ചവിട്ടി നിലത്തിടുകയും വീണ്ടും നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും, വി എം അബ്ദുൾ അസീസിൻ്റെ ആക്രമിക്കയും ചെയ്തു. മൂവരേയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അബിൻഷാദിൻ്റെ നെറ്റിയിലെ മുറിവിൽ തുന്നൽ ഇട്ടിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ ഷുക്കൂർ യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു എന്ന് ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്നും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐഎം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് എടത്തല പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329932/cpm-workers-injured-during-clashes-ahead-of-local-body-elections)