---
title: "അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി"
english_title: "Local body elections: Eight educational institutions to remain closed today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329924/local-body-elections-eight-educational-institutions-to-remain-closed-today-new"
published_at: "2025-12-08T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69362a1f4ed30_holioday.jpg"
keywords: []
---

# അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി

> **Lead Summary:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

## Article Content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ ജിഎച്ച്എസ്എസ് കുമ്പള, കാസർകോട് ബ്ലോക്ക് പരിധിയിൽ കാസർകോട് ഗവൺമെൻ്റ് കോളേജ്, കാറഡുക്ക ബ്ലോക്ക് പരിധിയിൽ ബി ആർ എച് എസ് എസ് ബോവിക്കാനം , കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ദുർഗ എച്ച്എസ്എസ്, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരിധിയിൽ ജി എച് എസ് എസ് പരപ്പ, നീലേശ്വരം ബ്ലോക്ക് പരിധിയിൽ നെഹ്‌റു കോളേജ് പടന്നക്കാട്,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329924/local-body-elections-eight-educational-institutions-to-remain-closed-today-new)