---
title: "കിണറ്റിൽ മൃതദേഹം; കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing man found dead in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329896/missing-man-found-dead-in-palakkad-new-"
published_at: "2025-12-07T19:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69358696076aa_dead.jpg"
keywords: []
---

# കിണറ്റിൽ മൃതദേഹം; കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ** പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി . പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.

## Article Content

**പാലക്കാട്: ** പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി . പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.

ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329896/missing-man-found-dead-in-palakkad-new-)