---
title: "കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത്  കോഴിക്കോട് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ"
english_title: "Huge MDMA bust in Kondotty, one more person arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329895/huge-mdma-bust-in-kondotty-one-more-person-arrested"
published_at: "2025-12-07T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693583fc77849_arrest.jpg"
keywords: []
---

# കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത്  കോഴിക്കോട് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ

> **Lead Summary:** **മലപ്പുറം: ** മലപ്പുറം കൊണ്ടോട്ടിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദീനെയാണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്.

## Article Content

**മലപ്പുറം: ** മലപ്പുറം കൊണ്ടോട്ടിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദീനെയാണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്.

ഈ കേസിൽ അഞ്ചാം പ്രതിയാണ് ശിഹാബുദ്ദീൻ. കോഴിക്കോട് എംഡിഎംഎ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടി ഡാൻസാഫ് ടീമിന് കൈമാറിയത്.

ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കൊണ്ടോട്ടി എം ഡി എം എ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329895/huge-mdma-bust-in-kondotty-one-more-person-arrested)