---
title: " ഒട്ടും കുറക്കേണ്ട ...:  വോട്ടു ചോദിക്കാൻ കുതിരയുമായെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി"
english_title: "LDF candidate arrives on a horse to seek votes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329864/ldf-candidate-arrives-on-a-horse-to-seek-votes"
published_at: "2025-12-07T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693546f056eab_kala.jpg"
keywords: []
---

#  ഒട്ടും കുറക്കേണ്ട ...:  വോട്ടു ചോദിക്കാൻ കുതിരയുമായെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

> **Lead Summary:** ** ** സ്ഥാനാർത്ഥികൾ കാൽനടയായും വാഹനങ്ങളിലുമെത്തി വോട്ടു ചോദിക്കുമ്പോൾ മൂവാറ്റുപുഴ പതിനേഴാം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിനെത്തിയത് കുതിരയുമായി.

## Article Content

** ** സ്ഥാനാർത്ഥികൾ കാൽനടയായും വാഹനങ്ങളിലുമെത്തി വോട്ടു ചോദിക്കുമ്പോൾ മൂവാറ്റുപുഴ പതിനേഴാം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിനെത്തിയത് കുതിരയുമായി.

മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച. മൂവാറ്റുപുഴ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥി സെലിൻ ജോർജാണ് ജനങ്ങൾക്കിടയിലേക്ക് കുതിരയുമായി എത്തിയത്.

വേറിട്ട ആശയത്തോടെയാണ് സെലിൻ പ്രചാരണത്തിന് ‘അശ്വമേധം’ തിരഞ്ഞെടുത്തത്. ഇതോടെ പ്രചരണം ആവേശത്തോടൊപ്പും കൗതുകവുമായി. ഇലക്ഷൻ ചൂട് കൂടുന്നതിനിടെ, മൂവാറ്റുപുഴ നഗരസഭ പതിനേഴാം വാർഡിലെ വോട്ടർമാർക്ക് മുന്നിൽ ഒരു കാഴ്‌ചവിരുന്ന് തീർത്തിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി സെലിൻ ജോർജ്.

> അയൽക്കാരനും ഉറ്റസുഹൃത്തുമായ ജെയിംസിൻ്റെ “പേര് വെളിപ്പെടുത്താത്ത” വളർത്തുകുതിരയുമായാണ് പ്രചരണത്തിനെത്തിയത്. കുളമ്പടി ശബ്ദത്തോടുകൂടി സ്ഥാനാർഥി വീടിന് മുന്നിലെത്തുമ്പോൾ വോട്ട് ചെയ്യാൻ മനസ്സില്ലാത്തവർ പോലും ജനലിലൂടെ ഒരു എത്തിനോട്ടം നടത്തും. കുട്ടികളാണെങ്കിൽ തങ്ങളുടെ വീട്ടുമുറ്റത്തെത്തിയ കുതിരയെ കാണാൻ ഓടിക്കൂടുകയാണ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329864/ldf-candidate-arrives-on-a-horse-to-seek-votes)