---
title: "ആട് ഭീകരജീവിയല്ല ....! വാഴ ആട് തിന്നതിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റു "
english_title: "One person injured in dispute over goat eating banana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329814/one-person-injured-in-dispute-over-goat-eating-banana"
published_at: "2025-12-07T10:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693511b108c26_aad.jpg"
keywords: []
---

# ആട് ഭീകരജീവിയല്ല ....! വാഴ ആട് തിന്നതിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റു 

> **Lead Summary:** **പാലക്കാട് : **വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**പാലക്കാട് : **വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്തുണ്ടി ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്. വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേൽക്കുകയായിരുന്നു. ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329814/one-person-injured-in-dispute-over-goat-eating-banana)